സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി മേരിഗിരി, പ്രക്കാനം.

Can't read this page? See these help pages for IE and Firefox Users.

Friday, January 13, 2006

ഇടവകയിലെ ദൈവവിളി

ഇടവക സ്ധാപനത്തിനു മുന്‍പുതന്നെ പുനരൈക്യപ്പെട്ടിരുന്ന ആശാരിയേത്ത് പി.റ്റി.ഏബ്രഹാം കത്തനാരുടെ കുടുംബാംഗങ്ങള്‍ 1956 മുതല്‍ ഈ ഇടവകയില്‍ ചേര്‍ന്നു. ക്രമേണ അവര്‍ ഇലന്തൂര്‍, ചീക്കിനാല്‍, മൈലപ്ര എന്നിവിടങ്ങളിലേക്കു താമസം മാറ്റി.

ഈ ഇടവകയില്‍ നിന്ന് 1957ല്‍ വൈദിക സെമിനാരിയില്‍ ചേര്‍ന്ന് 1964 ഡിസംബര്‍ 4ന്- ബോംബെയില്‍ വെച്ച്നടത്തപ്പെട്ട ഇന്റര്‍ നാഷണല്‍ യൂക്രിസ്റ്റിക് കോണ്‍ഗ്രസ്സിനോടനുബന്ധിച്ച്- ബനഡിക്റ്റ് മാര്‍ ഗ്രീഗോറിയോസ് പിതാവില്‍നിന്നു പട്ടം സ്വീകരിച്ച റവ.ഫാ.വര്‍ഗീസ് ഇടത്തില്‍ ദീര്‍ഘകാലത്തെ സേവനത്തിനു ശേഷം 1996 മേയ്2ന് അമേരിക്കയിലെ ലൂസിയാനായില്‍ വെച്ച് നിര്യതനായി.

കുഴിമുറിയില്‍ ഗീവര്‍ഗീസ് ഉണ്ണൂണ്ണി സാറാമ്മ ദമ്പതികളുടെ മകനായ കുര്യന്‍ വര്‍ഗീസ് 1990ഡിസംബര്‍31ന് ഇപ്പോള്‍ പള്ളിനില്‍ക്കുന്നസ്ഥലം നിരപ്പാക്കി അവിടെ താല്‍ക്കാലികബലിപീഠം നിര്‍മ്മിച്ച് ഈ വേദിയില്‍ വെച്ച് അന്ന് ബത്തേരി രൂപതാദ്ധ്യക്ഷനായിരുന്ന-പിന്നീട് പ്രധമ മലങ്കര കാത്തോലിക്കാ ബാവ ആയ മോറോന്‍ മോര്‍ സിറിള്‍ ബസേലിയോസ് പിതാവില്‍ നിന്ന് വൈദികപ്പട്ടം സ്വീകരിച്ചു.അടുത്തദിവസം- 1991 പുതുവത്സര ദിനത്തില്‍ - ഇതേ വേദിയില്‍ പ്രധമദിവ്യബലി അര്‍പ്പിച്ചു.ബത്തേരി രൂപതയിലെ സേവനത്തിനിടെ 1998 മേയ് 3ന് ഒരു വാഹനാപകടത്തില്‍ മരണമടഞ്ഞു.

പരേതനായതുണ്ടിയത്ത് ശ്രീ. റ്റി. എം . വര്ഗ്ഗീസിന്റെ ചെറുമകനും മുരുപ്പേല്‍ റ്റി.ജി.മാത്യു മേരിക്കുട്ടി ദമ്പതികളുടെ മകനുമായ റവ. ഫാദര്‍.ജോണ്‍ തുണ്ടിയത്ത് (ഓ.ഐ.സി.) 20.11.2006-ല്‍ മൈലപ്രാ മൗണ്ട് ബധനിയില്‍ വെച്ച് ജോഷ്വാ മാര്‍ ഇഗ്നോത്തിയാസ് പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.

കല്ലില്‍ എന്‍. എം.ദാനിയേല്‍ സാറാമ്മ ദമ്പതികളുടെ മകനായ റവ. ഫാദര്‍. ആന്റണി കല്ലില്‍ (ഓ.ഐ.സി.) 21.11.2007-ല്‍ മൈലപ്രാ മൗണ്ട് ബധനിയില്‍ വെച്ച്ഇപ്പോള്‍ മലങ്കര കാത്തോലിക്കാ ബാവ ആയിരിക്കുന്ന മോറാന്‍. മാര്‍.ബസേലിയോസ് ക്ളീമീസ് പിതാവില്‍ നിന്ന് വൈദിക പട്ടം സ്വീകരിച്ചു.
ഇപ്പോള്‍ ടോണി തോമസ് കല്ലില്‍ വൈദികപരിശീലനതിലാണ്.

റവ. സി. ജ്യോതി എസ്.ഐ.സി.തുണ്ടിയത്ത് മുരുപ്പേല്‍ റ്റി.ജി.മാത്യു മേരിക്കുട്ടി ദമ്പതികളുടെ മകളും റവ. ഫാദര്‍.ജോണ്‍ തുണ്ടിയത്ത് (ഓ.ഐ.സി.)യുടെ സഹോദരിയുമാണ്‍.
റവ. സി. ആഗ്നസ് എസ്.ഐ.സി, റവ. സി.ജെസി ഫ്രാന്സിസ് ജി.എസ്. എസ്. എന്നിവര്‍ കുഴിപ്പിള്ളില്‍ കെ. സി.ഫ്രാന്സിസിന്റെ മക്കളാണ്‍.